കണ്ണൂർ: കേരള സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് കേരള സംസ്ഥാന സഹകരണ അംഗ സമാശ്വാസ വിതരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനവും ധനസഹായ വിതരണവും ടി.ഒ.മോഹനൻ എംഎൽഎ നിർവഹിച്ചു. ജോയിന്റ് രജിസ്ട്രാർ (ജനറൽ) പി.ജെ. ജോയിച്ചൻ അധ്യക്ഷത വഹിച്ചു.
ഓഡിറ്റ് ജോയിന്റ് ഡയറക്ടർ പി.വി. ബിന്ദുമോൾ, ഡെപ്യൂട്ടി രജിസ്ട്രാർ എ.പി.ഗംഗാധരൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ കെ. രാജീവൻ, എം.കെ. പ്രദീപ് കുമാർ, സി.വി. ശശീന്ദ്രൻ, ടി. അനിൽ, നാറാത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രജിത്ത് നാറാത്ത്, അസി. രജിസ്ട്രാർ പി. സുഭാഷ്, അസി. രജിസ്ട്രാർ(പ്ലാനിംഗ്) കെ.വി. ജയേഷ്, പി.വി. ഗണേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.